എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ

കൊപ്പം: കൊപ്പം പുലാശ്ശേരിയിൽ നടത്തിയ പരിശോധനയിൽ കാറിൽ വില്പനയ്ക്ക് കൊണ്ടുവന്ന 4.37 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവാക്കളെ പിടികൂടി. കൊപ്പം ആമയൂർ പുതിയ റോഡ് അവുതിയിൽ ഉബൈദ് (24), കരിങ്ങനാട് മണ്ണേങ്ങോട് അണ്ടിക്കാട്ടിൽ മുഹമ്മദ് ആസാദ് (29) എന്നിവരെയാണ് കൊപ്പം എസ്.ഐ. ശിവശങ്കരന്റെ നേതൃത്വത്തിൽ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറും കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.