പട്ടാമ്പിയിൽ 44.76 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ശനിയാഴ്ച രാത്രി മേലെ പട്ടാമ്പിയിൽ എം.ഡി.എം.എ വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ. എം സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വാടാനാംകുറുശ്ശി സ്വദേശി 28 കാരൻ വിജിനിൽ നിന്ന് 44.76 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചെടുത്തത്. പട്ടാമ്പി താലൂക്ക് തഹസിൽദാർ ടിപി കിഷോറിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വില്പനക്കായാണ് എം ഡി എം എ എത്തിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. നടപടികൾക്ക് ശേഷം പ്രതിയെ പട്ടാമ്പിയിൽ കോടതിയിൽ ഹാജരാക്കും. എ എസ് ഐ അനന്ത കൃഷ്ണൻ, സിപിഒ മാരായ ഷമീർ, പ്രശാന്ത്, സനൽ എന്നിവരായിരുന്നു പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിക്ക് ലഹരി വസ്തു എത്തിച്ചുനൽകിയവരെ നിരീക്ഷിച്ച് വരികയാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.