രാജീവ് ഗാന്ധിയുടെ ചരമവാർഷികം; പട്ടാമ്പിയിൽ അനുസ്മരണ പ്രഭാഷണവും പുഷ്പ്പാർച്ചനയും നടത്തി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രഭാഷണവും പുഷ്പ്പാർച്ചനയും നടത്തി. ആധുനിക സാങ്കേതിക വിദ്യക്ക് അടിത്തറ പാകിയതും പാവപ്പെട്ട കുട്ടികൾക്കായ് നവോദയ സ്ക്കൂളുകൾ തുടങ്ങിയതും ഗ്രാമ ഗ്രാമാന്തരങ്ങളിൽ STD ടെലിഫോൺ ബൂത്തുകൾ കൊണ്ടുവന്നു.
ഭരണഘടനയുടെ തുല്യനീതിയെ അടിസ്ഥാനമാക്കി പഞ്ചായത്ത് നഗരപാലിക ബില്ല് പാസാക്കി. ഇത് പ്രകാരം സ്ത്രീകൾക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ ഉറപ്പ് വരുത്തി. രാജ്യംകണ്ട എക്കാലത്തേയും മികച്ച ഭരണാധികാരി ആയിരുന്നു രാജീവ്ഗാന്ധി എന്ന് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് KR . നാരായണസ്വാമി പറഞ്ഞു.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് K .ബഷീർ അദ്ധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ എ . ശ്രീനിവാസൻ ടി . ടി. സലീം സി.പി. ബാബു . വാഹിദ് കൽപ്പക .സി .കെ -ഉബൈദ് .എൻ .ഗണേശൻ . പി .രൂപേഷ് ഉമ്മർ കിഴായൂർ .ടി .പി .മുനീർ . സി . രഞ്ജുസിബി . ടി .പി .റഷീദ് എന്നിവർ പ്രസംഗിച്ചു.