logo
AD
AD

സെക്രട്ടേറിയറ്റിലെ സുരക്ഷാ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് വനിതാ ബറ്റാലിയയിലെ ഉദ്യോഗസ്ഥക്കാണ് പാമ്പുകടിയേറ്റത്. ആശ സമരപ്പന്തലിന് പിറകിൽ സുരക്ഷാ ജോലിക്ക് നിൽക്കുമ്പോഴാണ് സംഭവം.ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Latest News

latest News