logo
AD
AD

സപ്ലൈകോ ഓണം ജില്ലാ ഫെയറിന് തുടക്കമായി

പാലക്കാട്: പൊതുവിപണിയിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സമീപനം അനുവദിക്കില്ലെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. മികച്ച ഇടപെടൽ നടത്തി വിലക്കുറവിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് സാധാരണക്കാർക്ക് സപ്ലൈകോ മുഖേന സർക്കാർ ഉറപ്പാക്കുന്നത്. ഒരു വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങൾ മറ്റും സബ്‌സിഡി വിലയ്ക്ക് നൽകുന്നതിന് പുറമെ മിതമായ നിരക്കിൽ വിവിധ ഓണക്കിറ്റുകളും മേളയിൽ ലഭ്യമാക്കുന്നുണ്ട്. സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ ഉദ്ഘാടനം കോട്ടമൈതാനത്ത് ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഫെയർ ഓഗസ്റ്റ് 25 വരെ പ്രവർത്തിക്കും. ഇതിനുപുറമേ ഓഗസ്റ്റ് 20 മുതൽ ഉത്രാടം വരെ എല്ലാ നിയോജകമണ്ഡലങ്ങളിലും മണ്ഡലതല ഫെയറുകളും ഉണ്ടാകും. പരിപാടിയിൽ കെ. സുമേഷ് അച്യുതന്‍ എം.എല്‍.എ അധ്യക്ഷനായി. ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു നിർവഹിച്ചു. രമേശ്‌ പിഷാരടി എംഎൽഎ, ജില്ലാ കലക്ടർ കെ സുധീർ, നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധ രവീന്ദ്രൻ, വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ജി. സുമ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


latest News