വട്ടംകുളത്ത് തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകി
വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തെരുവ് നായകൾക്കായുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പ്രതിരോധ പരിപാടി നടപ്പിലാക്കിയത്. ഓഗസ്റ്റ് 12, 13 തീയതികളിലായാണ് പ്രദേശത്തെ തെരുവ് നായകൾക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. പ്രദേശത്ത് പേവിഷബാധ ഭീഷണി ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് പദ്ധതി പൂർത്തിയാക്കിയത്.
