ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
ചാലിശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കും കാലം ചെയ്ത പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ നാലാം ശ്രാദ്ധത്തിനും ശേഷം വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണിൽ കൊടിയേറ്റം നടത്തി. സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് എട്ടുനോമ്പാചരണം. വിവിധ ആത്മീയ പരിപാടികൾക്കു പുറമെ ഏഴിന് എട്ടുനോമ്പ് റാസയും സൂനോറോ വണക്കവും അത്താഴസദ്യയും നടക്കും. എട്ടിന് വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും. വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുന്നാൾ നടത്തുന്നത്.
