മക്കരപ്പറമ്പിൽ യൂത്തോണം സംഘടിപ്പിച്ചു
മക്കരപ്പറമ്പ് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ‘യൂത്തോണം’ സംഘടിപ്പിച്ചു. കെ.വി.വി.ഇ.എസ് യൂത്ത് സ്റ്റേറ്റ് പ്രസിഡന്റ് അക്രം ചുണ്ടയിൽ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിങ് പ്രസിഡന്റ് ഷഫീഖ് പുത്തനങ്ങാടി അധ്യക്ഷനായി. വനിതാ വിങ് പ്രസിഡന്റ് അബിദ കൂരി, യൂണിറ്റ് പ്രസിഡന്റ് അനീസുദ്ദീൻ മുല്ലപ്പള്ളി, യൂത്ത് ജനറൽ സെക്രട്ടറി അർഷദ് ഡാനീസ്, വനിതാ വിങ്ങ് ജനറൽ സെക്രട്ടറി അജ്ന, യൂണിറ്റ് സെക്രട്ടറി റിസ്‌വാൻ ഗ്രീൻ സോളാർ, ആരിഫ് ചുണ്ടയിൽ, ഷബീർ വീനസ്, യൂത്ത് ട്രഷറർ മൻസൂർ അഹമ്മദ്, ട്രഷറർ റസിയ, ഫാസിൽ എന്നിവർ നേതൃത്വം നൽകി.
