പുസ്തക പ്രകാശനവും നവതി ആഘോഷവും നടന്നു
മങ്കട: മുംബൈ ഡെപ്യൂട്ടി മുൻസിപ്പൽ കമ്മീഷണർ ആയിരുന്ന ബാലചന്ദ്രൻ വെള്ളോടിയുടെ നവതി അംഘാഷവും അദ്ദേഹം എഴുതിയ 'എന്നും പ്രിയപ്പെട്ട മുംബൈ' പുസ്തക പ്രകാശനവും മങ്കട പബ്ലിക് ലൈബ്രറിയുടേയും, മങ്കട പൗരാവലിയുടേയും , മങ്കട കലാസമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനവും, പുസ്തക പ്രകാശനവും പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ നിർവ്വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം സീനിയർ പൊഫ്രസർ ഡോ. പി ശിവദാസൻ പുസ്തകം ഏറ്റുവാങ്ങി. ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മേലാറ്റൂർ രവിവർമ്മ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. സമദ് മങ്കട അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ വെള്ളോടിയെകുറിച്ച് വിനോദ് മങ്കട സംവിധാനം ചെയ്ത ഡോക്യുമെൻ്ററി' സ്നേഹപൂർവ്വം ബാലേട്ടന്'' ജില്ലാ പഞ്ചായത്ത് അംഗം സി സുകുമാരൻ പ്രകാശനം ചെയ്തു. സോ. എംജി സിജിൻ ഏറ്റുവാങ്ങി. ഡോക്ടറേറ്റ് നേടിയ പി ഗായത്രി, ആര്യ അരവിന്ദ് കാവ്യ അരവിന്ദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നഫ്സൽ റമീസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം റുമൈസ കുന്നത്ത്,പഞ്ചായത്ത് അംഗങ്ങളായ രമേശ് കുന്നുമ്മൽ, പിആർ രേണുക , കെ ഷാഹിനഎന്നിവരും , പി കെ കുഞ്ഞുമോൻ,പി എ അബ്ദുൽ കരീം,ടി കെ ശശീന്ദ്രൻ ,പിടി ഷറഫുദ്ദീൻ,ഡോ. എ മുഹമ്മദ്, ഡോ.വി സത്യനാഥൻ, രവി വെള്ളോടി ഡോ.കൃഷ്ണദാസ് ,ഉണ്ണി മാമ്പറ്റ, അലി കളത്തിൽ,ഉമ്മർ തയ്യിൽ,ഇക്ബാൽ മങ്കട,സുരേന്ദ്രൻ മങ്കട,പി കൃഷ്ണദാസ് ,പി രാമചന്ദ്രൻ ,എംസി ചന്ദ്രശേഖര വർമ്മ രാജ ,സമദ് പറച്ചിക്കോട്ടിൽ, സലാം എലിക്കോട്ടിൽ,റിയാസ് മങ്കട, മുനീർ മങ്കട, സിപി നാസർ, പി കമാൽ അഹമ്മദ്, അബ്ബാസ് അലി പെട്ടേങ്ങൽ, കെ മുഹമ്മദാലി, വാസുദേവൻ നെല്ലാം കോട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലൈബ്രറി പ്രസിഡൻ്റ് സി അരവിന്ദൻ സ്വാഗതവും, സെകട്ടറി പി ഗോപാലൻ നന്ദിയും പറഞ്ഞു. തുടർന്ന് സിനിമ സീരിയൽ താരം ഇടവേള റാഫിയുടെ നേതൃത്വത്തിൽ മ്യൂസിക്കൽ എൻ്റർടെയിൻമെൻ്റ് കോമഡി ഷോയും അരങ്ങേറി.
