logo
AD
AD

ഓപ്പറേഷന്‍ തൂഫാൻ: 185 പേര്‍ കൂടി അറസ്റ്റിൽ

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13798 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച 166 കേസുകളിലായി 185 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12804 ആയി. ഇതുവരെ 26911.792 ഗ്രാം എം.ഡി.എം.എയും 1719.868 കി.ഗ്രാം കഞ്ചാവും 5737.792 ഗ്രാം ഹാഷിഷ് ഓയിലും 1225.678 ഗ്രാം മെത്തഫെറ്റമൈനും പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 41 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 118 കേസുകളും കോട്പ പ്രകാരം 55 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 44.845 ഗ്രാം എം.ഡി.എം.എയും 14.686 കി.ഗ്രാം കഞ്ചാവും 2 ഗ്രാം ഹാഷിഷ് ഓയിലും 525 ഗ്രാം മെത്തഫെറ്റമൈനും പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഞായറാഴ്ച മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 16 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11043 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 923 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 7782 ബോധവത്ക്കരണ പരിപാടികളും നടത്തി.


Latest News

latest News