logo
AD
AD

നന്നംമുക്ക് പഞ്ചായത്തിൽ നിർമ്മലം ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

ചങ്ങരംകുളം: സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ നിർമ്മലം ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു. പൊതുജന പങ്കാളിത്തത്തോടെ മാലിന്യ പരിപാലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഓഫീസ് മുതൽ തരിയത്ത് വരെ ശുചിത്വ സന്ദേശ റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. വി.ഇ.ഒ. രജീഷ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അനീന സ്വാഗതം ആശംസിച്ചു. സെക്രട്ടറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘പുതുയുഗം ശുചിത്വ കേരളം’ പരിപാടിയുടെ ലോഗോ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിതകർമസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നന്ദി പറഞ്ഞു.


latest News