logo
AD
AD

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂക്കാട്ടിരി സ്വദേശി വള്ളൂരാൻ ഹംസയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വരികയായിരുന്ന ഹോണ്ട സിറ്റി കാറും വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന ഒരു സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്ത് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുളത്തൂർ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.


Latest News

latest News