logo
AD
AD

21 മുതല്‍ സ്‌കൂളുകൾ അടക്കും; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.*

ഒമിക്രോൺ ഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണവുമായി സംസ്ഥാനം. സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടക്കും. അതേസമയം, രാത്രികർഫ്യൂ ഏർപ്പെടുത്തില്ലെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമായത്. ഈ മാസം 21 മുതൽ സ്‌കൂളുകൾ അടച്ചിടു. ഒന്നുമുതൽ ഒൻപതുവരെ ക്ലാസുകളിലാണ് ഓഫ്‌ലൈൻ പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തിവയ്ക്കുന്നത്. മറ്റു ചില നിയന്ത്രണങ്ങളെക്കുറിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇടവേളയ്ക്കുശേഷമാണ് സ്‌കൂളുകൾ വീണ്ടും അടയ്ക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ മാത്രമായിരിക്കും ഇനിമുതൽ സ്‌കൂളുകളിൽ ഓഫ്‌ലൈനായി പ്രവർത്തിക്കുക. ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായായിരിക്കും ക്ലാസ് നടക്കുക. 21 വരെ സ്‌കൂളുകൾ പ്രവർത്തിക്കും. ഇതിനുശേഷമായിരിക്കും അടക്കുക.

Latest News

latest News