ഡൽഹിയിൽ മെട്രോ സ്റ്റേഷന് സമീപം തീപിടിത്തം; 26 പേർ മരിച്ചു

ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ 26 പേർ മരിച്ചു. 50 പേരെ രക്ഷപ്പെടുത്തി. സ്‌റ്റേഷന് സമീപത്തുള്ള ഓഫീസ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് പുറത്തേക് ചാടിയ പലർക്കും ഗുരുതര പരിക്കേറ്റു. തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. 24 ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഃഖം രേഖപ്പെടുത്തി.