ആഘോഷമായി പെരിങ്ങോട് ഹെറിറ്റേജ് ഹാഫ് മാരത്തൺ
കൂറ്റനാട്: ഗ്രാമത്തിന് ആവേശംപകർന്ന് പെരിങ്ങോട് ഹാഫ് മാരത്തൺ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 2500-ൽപരം കായിക പ്രേമികൾ പങ്കെടുത്തു. ആരോഗ്യം, ശുചിത്വം, ലഹരിമുക്ത ജീവിതം എന്നീ സന്ദേശങ്ങളാണ് മാരത്തൺ മുഖ്യ മുദ്രാവാക്യമായി സ്വീകരിച്ചത്. 21 കിലോമീറ്റർ, 10 കിലോമീറ്റർ, അഞ്ചു കിലോമീറ്റർ, മൂന്നു കിലോമീറ്റർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് മാരത്തൺ നടത്തിയത്. നാലുമുതൽ 86 വയസ്സ് വരെയുള്ളവർ പങ്കെടുത്തെന്ന് മുഖ്യസംഘാടകനായ എം.പി. മണി പറഞ്ഞു. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പി.എം. നാരായണൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. നിഷ, തൃത്താല ബ്ലോക്ക് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, മുൻ എം.എൽ.എ. വി.ടി. ബൽറാം, രമേശ് തറാൽ, വി.ജി. വിപിൻ, രാജഗോപാൽ, ശരത് രാധികാ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. വിജയികൾ: 16 വയസ്സ് മുതൽ 39 വരെ (പുരുഷൻ): എം.പി. മുഹമ്മദ് അമീൻ, 16 - 39 (വനിത): റീബ അന്നാ ജോർജ്, 40-49 (പുരുഷൻ): എ.കെ. ഷർഫുദ്ദീൻ, 40-49 (വനിത): രേഖാ പ്രദീപ്, 50-59 (പുരുഷൻ): പ്രഭാകർ കൃഷ്ണൻ 60-നു മുകളിൽ: എസ്. ഷൺമുഖം
