'ഹെൽത്തി കേരള, ഹെൽത്തി തൃത്താല' ക്യാമ്പയിന്‍; പൊതുസമ്മേളനം നടന്നു
'ഹെല്‍ത്തി കേരള ഹെല്‍ത്തി തൃത്താല' ക്യാമ്പയിന്റെ പൊതുസമ്മേളനം വെള്ളിയാങ്കല്ലില്‍ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ തൃത്താല സെന്ററില്‍ നിന്ന് വെള്ളിയാങ്കല്ല് വരെ 'ഹെല്‍ത്തി വാക്കും' നടന്നു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി ഹെല്‍ത്തി വാക്ക് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളന ചടങ്ങില്‍ പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ അധ്യക്ഷയായി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. പി കെ കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു.
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി വി നിഷ , തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി വിബിലേഷ് , നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി മോഹനന്‍, പരുതൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി അലി ഇക്ബാല്‍, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം എം ശങ്കരന്‍കുട്ടി, പരുതൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വഹീത ജലീല്‍,വാര്‍ഡ് മെമ്പര്‍ ടി ആര്‍ ഷൈജു, സംഘാടക സമിതി കോര്‍ഡിനേറ്റര്‍ ഡോ. വി ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഭാരതപുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കളരിപ്പയറ്റ് പ്രദര്‍ശനം, സുംബ ഡാന്‍സ് എന്നിവയും നടന്നു.
