logo
AD
AD

വാണിജ്യ സിലിണ്ടർ വിലവർധനവിനെതിരെ അടുപ്പുകൂട്ടി സമരം

എടപ്പാൾ: വാണിജ്യ സിലിണ്ടർ വില വർധനവിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എടപ്പാൾ യൂണിറ്റ്. ടൗണിൽ അടുപ്പുകൂട്ടിയാണ് സമരം സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഹ്വാനപ്രകാരമാണ് എടപ്പാൾ സെന്ററിൽ പ്രതിഷേധ സമരം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് ഇ പ്രകാശ് ഉദ്ഘാടനം ചെയ്തു.

യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ്റ് ടി.എം. ബൈനേഷ് അധ്യക്ഷത വഹിച്ചു. എം. ശങ്കരനാരായണൻ, കെ.എ. അസിസ്, ഹസൻ ഫിറ്റുവൽ, സി. രവീന്ദ്രൻ, അശ്വതി, ഉബൈദ്, ശ്രീജിത്ത്, ജാഫർ, ഫക്രുദ്ധീൻ എന്നിവർ സംസാരിച്ചു. യൂത്ത് വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി മുഹ്‌സിൻ പി നന്ദി പറഞ്ഞു.

latest News