logo
AD
AD

സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം: പൊതു കൂട്ടായ്മ സംഘടിപ്പിച്ചു

മലപ്പുറം: സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാതല പൊതു കൂട്ടായ്മ സംഘടിപ്പിച്ചു. കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ ചേര്‍ന്ന ചടങ്ങ് എ.ഡി.എം കെ .ദേവകി ഉദ്ഘാടനം നിര്‍വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് അധ്യക്ഷത വഹിച്ചു.

സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമില്‍ പങ്കെടുത്ത് ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനുള്ള പരിശീലനം നല്‍കി. സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാം ജില്ലാതല സമിതി അംഗം എ. ശ്രീധരന്‍, തീമാറ്റിക് എക്‌സ്‌പെര്‍ട്ട് ടി.ഇ സോജ ചാക്കോ, മുതിര്‍ന്ന തുല്യതാപഠിതാക്കളായ മുഹമ്മദ് ഹനീഫ, യഹിയ, ചന്ദ്രശേഖരന്‍ തിരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

latest News