logo
AD
AD

ലിഫ്റ്റിന് 17 ലക്ഷം, തൊഴുത്തിന് 23 ലക്ഷം; മുഖ്യമന്ത്രിയുടെ വസതിയിലെ നിർമാണച്ചെലവുകൾ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള ചാണക കുഴിക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 4.40 ലക്ഷം രൂപ. കാലിത്തൊഴുത്തിനുവേണ്ടി ചെലവാക്കിയത് 23.98 ലക്ഷം രൂപ. നിയമസഭയില്‍ ടി. സിദ്ദിഖ് എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പൊതുമരാമത്ത് മന്ത്രി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.⁣ ⁣ ക്ലിഫ് ഹൗസില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങളാണ് ടി. സിദ്ദിഖ് എം.എല്‍.എ. ആവശ്യപ്പെട്ടത്. 14 പൂര്‍ത്തിയായ പ്രവൃത്തികളുടെ കണക്കാണ് ഇപ്പോൾ നിയമസഭയെ അറിയിച്ചിരിക്കുന്നത്.⁣ ⁣ ആകെ 1,80,81,000 രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് ക്ലിഫ് ഹൗസില്‍ മാത്രം 2021 മുതല്‍ 2023 വരെ നടത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് സെക്യൂരിറ്റി ഗാര്‍ഡ് റൂമിന്റെ നിര്‍മാണത്തിനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് സ്ഥാപിക്കാൻ 17 ലക്ഷവും ക്ലിഫ്ഹൗസിലെ പൈപ്പ് ലൈന്‍ മാറ്റിവെക്കാന്‍ 5.65 ലക്ഷവും ചെലവാക്കി.⁣ ⁣ രണ്ടുതവണയായി ശുചിമുറി നന്നാക്കാന്‍ 2.95 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. പെയിന്റിങ്ങിന് 12 ലക്ഷം രൂപയും വേണ്ടിവന്നു. ബാക്കിയുള്ള പണികള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ തുടരുകയാണ്. പൂര്‍ത്തിയായ പ്രവൃത്തികളില്‍ ഏറ്റവും കൂടുതല്‍ തുകയുടെ കരാര്‍ ഊരാളുങ്കലിനാണ് ലഭിച്ചത്.

Latest News

latest News