logo
AD
AD

'സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപം'; കോടിയേരിയെ അനുസ്മരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. ആശയപരമായും സംഘടനാപരമായും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ പ്രത്യയശാസ്ത്ര മികവ് കാണിച്ച സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 'അചഞ്ചലമായ പാർട്ടി കൂറും, പ്രതിബദ്ധതയും കൊണ്ട് മാതൃകയായിത്തീർന്ന മഹത്തായ കമ്യൂണിസ്റ്റ് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്ത്യാഗപൂർണവും, യാതനാ നിർഭരവുമായ ജീവിതം നയിച്ചു. പാർട്ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും പാർട്ടിക്കായി സമർപ്പിച്ചു. ചരിത്രത്തിൽ ആദ്യമായി തുടർഭരണം എൽഡിഎഫിന് ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വ്യക്തിജീവിതത്തെ പൂർണമായും പാർട്ടി ജീവിതത്തിനു കീഴ്പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു.

Latest News

latest News