logo
AD
AD

പൂരിപ്പിച്ച എനുമറേഷൻ ഫോറം വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും

പട്ടാമ്പി: താലൂക്കിൽ SIR എനുമറേഷൻ ഫോമുകളുടെ വിതരണം പൂർത്തിയായതായി താലൂക്ക് ഇലക്ഷൻ വിഭാഗം അറിയിച്ചു. വീടുകളിൽ എത്തിയും BLO ക്യാമ്പുകളിലും പൂരിപ്പിച്ച ഫോറങ്ങൾ ശേഖരിച്ചിരുന്നു. ശേഖരിച്ച ഫോമുകളുടെ ഡിജിറ്റൈസേഷൻ പുരോഗമിക്കുകയാണ്.

2025 ലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ട് എനുമറേഷൻ ഫോറം ഇതുവരെ ലഭിക്കാത്തവർ ഉണ്ടെങ്കിൽ തങ്ങളുടെ പ്രദേശത്തെ BLO, വില്ലേജ് ഓഫീസ്, പട്ടാമ്പി താലൂക്ക് ഓഫീസിലെ ഇലക്ഷൻ വിഭാഗം എന്നിവരുമായി ഉടൻ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോം പൂരിപ്പിച്ച് തിരിച്ചുനൽകാൻ ബാക്കി ഉള്ളവർ ബന്ധപ്പെട്ട BLO ക്കോ, വില്ലേജ് ഓഫീസിലോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പട്ടാമ്പി താലൂക്ക് ഓഫീസിലെ ഇലക്ഷൻ വകുപ്പുമായി ബന്ധപ്പെടാവുന്നതാണെന്ന് പട്ടാമ്പി തഹസിൽദാർ അറിയിച്ചു.

Latest News

latest News