logo
AD
AD

കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും: രാജിവാര്‍ത്തകള്‍ നിഷേധിച്ച് ഹിമാചല്‍ മുഖ്യമന്ത്രി

ഷിംല: ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ അസ്വാസ്ഥ്യങ്ങൾക്കിടയിൽ ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്നും സുഖു മാധ്യമങ്ങളോട് പറഞ്ഞു. 'ചില മാധ്യമങ്ങളില്‍ മുഖ്യമന്ത്രി രാജിവെച്ചതായി റിപ്പോർട്ടുകളുണ്ട്. ഞാൻ രാജിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞാനൊരു പോരാളിയാണ്. ബജറ്റ് സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കും. കോൺഗ്രസും അത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സർക്കാർ 5 വർഷത്തെ മുഴുവൻ കാലാവധി പൂർത്തിയാക്കും, ”സുഖു മാധ്യമങ്ങളോട് പറഞ്ഞു. സുഖു രാജിവച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

കോൺഗ്രസ് എം.എൽ.എമാർ കൂറുമാറി വോട്ട് ചെയ്തതോടെ ഔദ്യോഗിക സ്ഥാനാർഥി അഭിഷേക് മനു സിംഗ്‍വി പരാജയപെട്ടതോടെയാണ് പാർട്ടിയിലെ അഭ്യന്തര പ്രശ്നങ്ങൾ പുറത്തു വന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന നിലപാടിലാണ് വിമത എം.എൽഎ മാർ. നിയമസഭയിൽ പ്രതിഷേധിച്ച,15 ബി.ജെ.പി അംഗങ്ങളെ സ്പീക്കർ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയതോടെ ബജറ്റ് പാസാക്കി എടുക്കാമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. അതേസമയം ഹിമാചലിൽ പിൻവാതിലിലൂടെ അധികാരം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. 2022ൽ ഹിമാചൽ മോദിയെ നിരസിച്ചതാണ്. കൂറുമാറിയ എം.എൽ.എ മാരോട് എഐസിസി നിരീക്ഷകർ സംസാരിക്കും. നിരീക്ഷകരുടെ റിപ്പോർട്ടിനനുസരിച്ച് എം.എൽ. മാർക്കെതിരെ നടപടിയെടുക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

latest News