ലഹരി വലയിൽ കൗമാരം | ഇടം
ലഹരിയെ ജീവിതമായി കാണുന്ന കൗമാരങ്ങൾക്ക് ലഹരിയില്ലാതെ ജീവനില്ല. സ്കൂളുകളും കോളേജുകളും ഇന്ന് ലഹരി പൂക്കുന്നക്കാലം. മനുഷ്യ ചരിത്രത്തിൽ മുൻമ്പൊന്നുമില്ലാത്ത വിധം ഭീതിയാണ് ആഗോളമയക്കുമരുന്ന് ദുരുപയോഗത്തിന്റെ വർത്തമാനചരിത്രം. പൊതുജനാരോഗ്യത്തിന്റെ ഉൽപാദനക്ഷമതയെയും സാമ്പത്തിക വളർച്ചയെയും സാമൂഹിക വളർച്ചയെയും ഗുരുതരമായി പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ മദ്യപാനമടക്കമുള്ള ലഹരീ ശീലങ്ങൾ വലിയ വെല്ലുവിളിയാണ് . ആൺ പെൺ വ്യത്യാസമില്ലാതെ ലഹരിദാതാക്കളായി മാറിയിരിക്കുകയാണ് നമ്മുടെ യുവതലമുറ സിനിമകളിൽനിന്നും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഹരിയുടെ ഉപയോഗം കണ്ടു കണ്ടു അതിനെ അനുകരിക്കുകയും അതൊരു ട്രെൻഡ്ആയി എടുക്കുകയും അതിൽ സ്വയം അഭിമാനിക്കുകയും ചെയ്യുന്ന ഒരുതരം ഭ്രാന്തമായ ഒരുകൂട്ടം യുവതലമുറയാന്ന് നമുക്ക് മുന്നിൽ വളർന്നുവരുന്നത് .മയക്കുമരുന്നുകളിൽ തന്നെ വിവിധയിനം .ഡോസ് കൂടിയവ കുറഞ്ഞവ എന്നിങ്ങനെ പലതുമുണ്ട് .ഏറ്റവും കൂടിയ ഇനമായ എം.ഡി.എം . എന്ന ലഹരി ഇന്ന് കൊച്ചുകുട്ടികൾക്ക് പോലും പരിചിതമാണ് .എങ്ങോട്ടാണ് നമ്മുടെ കൗമാരത്തിൻറെ ഈ പോക്ക് ? അമ്മഏത്,പെങ്ങൾഏത്,സ്നേഹമെന്ത് , ബഹുമാനമെന്ത് ,ഇങ്ങനെ സ്വന്തം വ്യക്തിത്വത്തെ പോലും മറന്ന് പെരുമാറാൻ ഇവരെ പ്രേരിപ്പിക്കുന്ന ഒരു വിപത്ത് . ഒരുനേരം ലഹരിയുടെ മണമെങ്കിലും ലഭിച്ചില്ലെങ്കിൽ പിന്നെ സ്വന്തം ദേഹം പോലും മുറിച്ചു രക്തംവരെ കുടിക്കുന്ന ചുടലയെക്ഷികളെ പോലെ , ലഹരി നമ്മുടെ കൗമാരങ്ങളെ കവർന്നിരിക്കുന്നു . ജോലി ,പഠനം ,ഇവയിലൊന്നും താൽപര്യമില്ലായ്മ ,ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധയില്ലായ്മ ,വിശപ്പില്ലായ്മ ,ദഹനക്കുറവ് ,ശരീരംക്ഷീണിക്കൽ , വിറയൽ ,മുഖം ചുവയ്ക്കൽ , കണ്ണുകളുടെ പോളകൾ വീർക്കൽ ,മയക്കം ,ഉറക്കമില്ലായ്മ ,ഓർമ്മക്കുറവ് ,അമിത കോപം ,വിഷാദം ,മാനസിക സംഘർഷം ,അമിതമായ വിയർക്കൽ എന്നിങ്ങനെ വിവിധ തരം പെരുമാറ്റ വൈകല്യങ്ങൾ ലഹരിഉപയോഗിക്കുന്നവരിൽ കണ്ടുവരുന്നു . ലഹരിയാൽ ഉരുകിത്തീർന്ന ഒരുപാട്‌ജീവനുകൾ നമുക്കുമുന്നിലുണ്ട് ,, നാളെയുടെ നന്മക്കായി ലഹരിയിൽ നിന്നും നമുക്ക് വരും തലമുറയെ രക്ഷിക്കാം ✍🏻 ഷിഫാന ഫർസ