logo
AD
AD

ഈ യാത്ര എങ്ങോട്ട്

പാതിവഴിയിലെവിടെയോ പതിയായവൻ നഷ്ടങ്ങളുടെ തീരാ കണക്കുകൾ നിരത്തിയപ്പോൾ ഒരു തുണ്ട് കയറിൽ ജീവനില്ലാതാക്കിയ "വിസ്മയയും" പാമ്പിനാൽ കൊല്ലപ്പെടേണ്ടി വന്ന "ഉത്തര"യും കുഞ്ഞു നാവിൽ ആദ്യാക്ഷരം കുറിക്കേണ്ടവൻ ലഹരിതൻ മയക്കത്തിൽ ചെറു കത്തിയാൽ പിടഞ്ഞില്ലാതാക്കിയ "വന്ദന"യും സ്നേഹത്തോടടക്കി പിടിക്കേണ്ട കൈകളാൽ തന്നെ പൊട്ടിച്ചിതറേണ്ടി വന്ന "നക്ഷത്ര"മോളും ഒടുവിലായിതാ നഗ്നയാം ഉടലുമായി പെൺകുരുന്നുകൾ കനൽ മിഴികളിൽ വീണ്ടും കണ്ണീരിന്റെ നീരുറവ വറ്റിവരണ്ടുപോയ മനസ്സിലിപ്പോഴും കെടാതെ കാത്തു സൂക്ഷിച്ചിട്ടുണ്ട് ഒരു അഗ്നിഗോളം അതെന്നിൽ ഒരു അഗ്നിയായ് ജ്വലിക്കുo വരെ നിങ്ങൾതൻ നീതിക്കായി പൊരുതുവാൻ കാത്തുവെച്ചിടുമെൻ കനലെരിയും മനസ്സും ഒരിറ്റു കണ്ണുനീരും.

latest News