സംസ്ഥാനത്ത് അടുത്തയാഴ്‌ചയും മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ ശക്തമായിത്തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. 14-വരെ ഒറ്റപ്പെട്ട കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനുശേഷം 20 വരെയുള്ള ദിവസങ്ങളിലും കേരളത്തിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ആ ആഴ്ചയിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞമുന്നറിയിപ്പാണ്.
