പട്ടാമ്പിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
പട്ടാമ്പി കോളേജ് സ്ട്രീറ്റ് സ്വദേശി ഇരട്ടയിൽ സുബൈറി(29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി മുതുതല കൊഴിക്കോട്ടിരി ഭാഗത്ത് പട്ടാമ്പി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽനിന്ന് കവറിലാക്കി സൂക്ഷിച്ച 9.19 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സുബൈറിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.
