വല്ലപ്പുഴയിൽ തീവണ്ടി തട്ടി യുവതിക്ക് ദാരുണാന്ത്യം
പട്ടാമ്പി: വല്ലപ്പുഴയിൽ തീവണ്ടി തട്ടി യുവതിക്ക് ദാരുണാന്ത്യം. വല്ലപ്പുഴ മാട്ടായ ആറ്റാശ്ശേരി ഗോപിയുടെ ഭാര്യ രഞ്ജിനിയാണ് (44) മരിച്ചത്. ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങും വഴി വല്ലപ്പുഴ റെയിൽവേ ഗേറ്റിന് 300 മീറ്റർ അകലെ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അപകടത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭർത്താവ് : ഗോപി. അച്ഛൻ : രാജൻ. അമ്മ : വിജയകുമാരി. മക്കൾ : പൃഥിരാജ്, പ്രണവ്, പ്രയാഗ്
