തിരുവേഗപ്പുറ ദേശോത്സവം ഇന്ന്
കൊപ്പം: തിരുവേഗപ്പുറ ദേശോത്സവം ശനിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. കേന്ദ്ര ആഘോഷക്കമ്മിറ്റിയുടെയും ഒൻപത് ഉപ ആഘോഷക്കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ആഘോഷം. വെള്ളിയാഴ്ച രാത്രി വിവിധ ഉപആഘോഷക്കമ്മിറ്റികളുടെ നേതൃത്വത്തിൽ അതാതിടങ്ങളിൽ വിവിധ കലാപരിപാടികൾ നടത്തി.
ശനിയാഴ്ച വൈകീട്ട് നാലിന് തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ബാൻഡ് വാദ്യങ്ങളും മറ്റു കലാപരിപാടികളും ഘോഷയാത്രയിൽ അണിനിരക്കും. തുടർന്ന് രാത്രിയോടെ നരിപ്പറമ്പ് സ്കൂൾ പരിസരത്ത് ഘോഷയാത്ര സമാപിക്കും. വൈകുന്നേരം അഞ്ചുമുതൽ തിരുവേഗപ്പുറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
