ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു
തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു. ഇടുക്കി ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്. ചിന്നാർ നാലാംമയിലിൽ ആണ് അപകടം. വളവ് തിരിയുന്നതിനിടെ ബസിൻ്റെ ഡോർ തുറന്ന് പോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.