logo
AD
AD

മുനമ്പം ഭൂമി പ്രശ്നം; ഫാറൂഖ് കോളജിന്റെ അപ്പീൽ പരിഗണിക്കുന്നത് ഡിസംബർ ആറിലേക്ക് മാറ്റി

കോഴിക്കോട്: മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഡിസംബർ ആറിലേക്ക് മാറ്റി. വഖഫ് രജിസ്റ്ററിൽ ഭൂമി ഉൾപ്പെടുത്തിയതിനെതിരെയാണ് വഖഫ് ട്രൈബ്യൂണലിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീലിൽ കക്ഷി ചേരാൻ വഖഫ് സംരക്ഷണ സമിതി ഇന്ന് അപേക്ഷ നൽകും. ഭൂമി വഖഫ് ചെയ്ത സത്താർ സേട്ടിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ സിറ്റിങ്ങിൽ ഹാജരായിരുന്നു.

മുനമ്പം വിഷയത്തിലെ കുറ്റക്കാർ ഫാറൂഖ് കോളജും ഭരണസമിതിയുമാണെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ സർക്കാർ സംരക്ഷിക്കും. ഇതിന്റെ നിയമവശങ്ങൾ ഇന്ന് ചേരുന്ന യോഗം പരിശോധിക്കും. മുനമ്പത്തെ താമസക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകിട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യൂ, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ഭൂമി തർക്കത്തിൽ സമവായ നിർദേശമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.

Latest News

latest News