ലോക സി.ഒ.പി.ഡി ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ലോക സി ഒ പി ഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്) ദിനാചരണത്തിന്റെ ഭാഗമായി ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ ഡോ എസ് മോഹനപ്രിയ നിര്‍വഹിച്ചു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രം, ലക്കിടി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്‍.എസ് എസ് യൂണിറ്റുകളുമായി സഹകരിച്ചാണ് ദിനാചരണം നടത്തിയത്.
പുകയില നിയന്ത്രണ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ തയ്യാറാക്കിയ ' ധൂമം'' ഷോര്‍ട്ട് ഫിലിം അസി. കളക്ടര്‍ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍. വിദ്യ മുഖ്യ പ്രഭാഷണം നടത്തി. ''ശ്വാസ കോശത്തിന്റെ പ്രവര്‍ത്തന ക്ഷമത മനസ്സിലാക്കൂ, ശ്വാസകോശരോഗ്യം സംരക്ഷിക്കൂ'' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ധൂമം ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച പാലക്കാട് ചാമിച്ചന്‍ എന്ന് അറിയപ്പെടുന്ന മുകരേഷ് വടവന്നൂര്‍, മറ്റ് അഭിനേതാക്കളായ മാണിക്കന്‍ വടവന്നൂര്‍, ഉണ്ണി കണ്ണന്‍മംഗലം, അണിയറ പ്രവര്‍ത്തകരായ ജി.ഗൗതം കൃഷ്ണ , ടി.ജി ഗോപകുമാര്‍, ശശാങ്കന്‍ എന്നിവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉപഹാരം നല്‍കി ആദരിച്ചു. പാലക്കാട് ടുബാക്കോ ഫ്രീ യൂത്ത് ക്യാമ്പയിന്റെ ഭാഗമായി - ലോങ്ങ് ജംപ് താരവും പാലക്കാട് സ്വദേശിയമായ പ്രശ്‌സ്ത ഒളിമ്പ്യന്‍ ശങ്കര്‍ മുരളി ക്യാമ്പയിന്റെ യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ നല്‍കിയ സന്ദേശം പ്രകാശനം ചെയ്തു.
എന്‍ എസ് എസ് കോളേജ് ഒറ്റപ്പാലം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ പള്‍മനോളജിസ്‌റ് ഡോ. ദിവ്യ ദാമോദരന്‍ ശ്വാസകോശ രോഗങ്ങള്‍ - ചികിത്സയും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു. ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് ഡോ. അഹമ്മദ് അഫ്സല്‍ പുകയില വിരുദ്ധ പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു. പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കാവ്യ കരുണാകരന്‍, ലക്കിടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.വി ജിഷ, ജില്ലാ നഴ്സിംഗ് ഓഫീസര്‍ കെ.രാധാമണി, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ രജീന രാമകൃഷ്ണന്‍, പി.പി രജിത, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേയ്ഡ് 2 ഡി.കെ ശംഭു, എന്‍ എസ് എസ് യൂണിറ്റ് 94 പ്രോഗ്രാം ഓഫീസര്‍ ഡോ. ആര്‍. രാഖികൃഷ്ണ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.