മലമ്പുഴ ഡാം റിസര്‍വോയറില്‍ മത്സ്യവിത്ത് നിക്ഷേപം നടത്തി
മലമ്പുഴ: മത്സ്യവിത്ത് നിക്ഷേപ പദ്ധതി പ്രകാരം വാര്‍ഷിക വിറ്റുവരവു വര്‍ഷത്തില്‍ ശരാശരി അറുപത് ലക്ഷം ഉണ്ടായത് ഇപ്പോള്‍ ഒരു കോടിയിലധികമായി എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ മലമ്പുഴ ഡാം റിസര്‍വോയറിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതി 2024 - 25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ അദ്ധ്യക്ഷയായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് വാഴപ്പള്ളി, മലമ്പുഴ ഡാം സെക്ഷന്‍ എ ഇ ശബരീനാഥ്, മലമുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍പി.വി.സതീശന്‍, മലമ്പുഴ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്.രാജി എന്നിവര്‍ സംസാരിച്ചു.