വായനശാലകള്‍ക്ക് മൈക്ക് സെറ്റ് വിതരണം ചെയ്തു

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ ഗ്രന്ഥശാല കൗണ്‍സില്‍ അംഗീകരിച്ച വായനശാലകള്‍ക്ക് മൈക്ക്‌സെറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 വായനശാലകള്‍ക്കാണ് മൈക്ക് സെറ്റ് വിതരണം ചെയ്തത്.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി അധ്യക്ഷ എന്‍.എം ഇന്ദിര അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. സതികുമാരി, സമീന നൈനാര്‍ മുഹമ്മദ്, സി. സുബ്രഹ്മണ്യന്‍, സി. സോമദാസന്‍, രാജേഷ്‌കുമാര്‍, ബ്ലോക്ക് സെക്രട്ടറി കെ. ശശികുമാര്‍, ഹെഡ് അക്കൗണ്ടന്റ് എം കൃഷ്ണനുണ്ണി എന്നിവര്‍ സംസാരിച്ചു.