logo
AD
AD

കറവയന്ത്രം വിതരണം ചെയ്തു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ക്ഷീരകർഷകർക്ക് കറവയന്ത്രം വിതരണം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

തൊഴുത്തിന്റെ ആധുനിക വൽക്കരണത്തോടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം ഉല്പാദനച്ചിലവ് കുറച്ചു പശു പരിപാലനം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേമലത , അക്ബർ , എം ജയശ്രീ ഷെരീഫ , രാധിക , ഷീജ കൂട്ടാക്കിൽ , ബ്ലോക്ക് സെക്രട്ടറി ലിജുമോൻ , ക്ഷീരവികസന ഓഫീസർ മുഹമ്മദ് നാസിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Latest News

latest News