logo
AD
AD

ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 14 മുതൽ

പെരിന്തല്‍മണ്ണ: ഒടമല മഖാം നേര്‍ച്ചയുടെ സമാപന പരിപാടികള്‍ മെയ് 14 മുതല്‍ 17 വരെ നടക്കും. നാലുമാസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കാണ് ഇതോടെ സമാപ്തിയാകുന്നത്. കഴിഞ്ഞ ജനുവരി 14-ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൊടിയേറ്റം നിര്‍വ്വഹിച്ചതോടെയാണ് നേര്‍ച്ചാ ചടങ്ങുകള്‍ക്ക് തുടക്കമായത്.

സമാപന പരിപാടികളുടെ ഭാഗമായി മെയ് 14-ന് വൈകിട്ട് 4 മണിക്ക് ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടന 'ഇമാദ്' സംഘടിപ്പിക്കുന്ന അഖില കേരള ഖവ്വാലി മത്സരം നടക്കും. മെയ് 15-ന് രാത്രി 7 മണിക്ക് ദിക്ര്‍ ദുആ സമ്മേളനവും, മെയ് 16-ന് രാവിലെ 10 മണിക്ക് മഹല്ല് വനിതാ സംഗമവും നടക്കും. മെയ് 17-ന് രാവിലെ 9 മണിക്ക് മൗലീദ് പാരായണവും തുടര്‍ന്ന് അന്നദാനവും നടക്കും.

latest News