logo
AD
AD

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് തിരിച്ചുള്ള പുതുക്കിയ എസ്.ഐ.ആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് കരട് പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. അര്‍ഹരായ ഒരാള്‍ പോലും എസ്.ഐ.ആര്‍ പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് കളക്ടര്‍ പറഞ്ഞു.

2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാന്‍ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും പുന:ക്രമീകരിച്ചു.

പുതുതായി ജില്ലയില്‍ 784 പുതിയ പോളിംഗ് സ്റ്റേഷനുകളാണ് രൂപീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ 3682 പോളിങ് സ്റ്റേഷനുകളുണ്ടാകും. കൂടുതല്‍ പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നതോടെ വോട്ടര്‍മാര്‍ക്ക് അധികസമയം ക്യൂവില്‍ നില്‍ക്കാതെ വോട്ടവകാശം വിനിയോഗിക്കാനാകും.

latest News