പുലാമന്തോള്‍ യു.പിയില്‍ മരമില്ലിന് തീപിടിച്ചു; 2 കോടി രൂപയുടെ നാശനഷ്ടം
പുലാമന്തോള്‍: പുലാമന്തോള്‍ യു.പി ജുമാ മസ്ജിദിന് സമീപത്തുള്ള മരമില്ലിന് തീപിടിച്ച് വന്‍ നാശനഷ്ടം. ആളപായമില്ല. ഏലംകുളം കുറുവക്കുന്നൻ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള മരമില്ലിനാണ് തീ പിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് മരമില്ലിന് തീപിടിച്ചതായി നാട്ടുകാര്‍ കണ്ടത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ, പട്ടാമ്പി, മലപ്പുറം സ്റ്റേഷനുകളില്‍ നിന്നും 4 ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ എത്തിയാണ് തീ അണച്ചത്. പുലാമന്തോളില്‍ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചു. വിദേശ മരത്തടികളും, മിഷിനറികളും ഉള്‍പ്പടെ 2 കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
