തിരുവേഗപ്പുറ പാലം അടച്ചിടും; 30 ദിവസം ഗതാഗതം നിരോധിച്ചു
അറ്റകുറ്റപ്പണികൾക്കായി തിരുവേഗപ്പുറ പാലം 2026 ജനുവരി ഒന്ന് അർധരാത്രി മുതൽ അടച്ചിടാൻ തീരുമാനിച്ചു. പാലത്തിലൂടെയുള്ള ഗതാഗതം 30 ദിവസത്തേക്കാണ് പൂർണ്ണമായും നിരോധിച്ചത്. ഇന്ന് ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എല്ലാവിധ വാഹനങ്ങളും നിരോധിച്ച് അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പട്ടാമ്പി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൊപ്പം - നടുവട്ടം വഴിയും, വളാഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പൂക്കാട്ടിരി - വെങ്ങാട് - ഓണപ്പുട - പുലാമന്തോള്‍ വഴിയും ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
