logo
AD
AD

ആരോഗ്യം ആനന്ദം - വൈബ് ഫോർ വെൽനസ്സ് ക്യാമ്പയിന് പാലക്കാട് ജില്ലയിൽ തുടക്കം

ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് പുതുവർഷത്തിൽ സംസ്ഥാനത്തൊട്ടാകെ 'ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്സ്' ക്യാമ്പയിൻ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള പ്രീ ലോഞ്ച് ആക്റ്റിവിറ്റീസിന് പാലക്കാട് ജില്ലയിൽ തുടക്കം കുറിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റൻ്റ് കളക്ടർ രവി മീണ നിർവഹിച്ചു. വിളംബര റാലി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണർ സതീശ് പി.കെ. ഫ്ലാഗ് ഓഫ് ചെയ്തു.

ആരോഗ്യ വകുപ്പ് അഡീഷ്ണൽ ഡയറക്ടർ ഡോ. റീത്ത കെ.പി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. റോഷ് ടി. വി, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. സന്തോഷ് , ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ മാരായ ഡോ. അഹമ്മദ് അഫ്സൽ കെ പി, ഡോ. കാവ്യ കരുണാകരൻ, ജില്ലാ എജ്യൂക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ സയന എസ്, ഫോർട്ട് വാക്കേഴ്സ് ക്ലബ് വൈസ് പ്രസിഡൻ്റ് എം. ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു.

നാഷണൽ ആയുഷ് മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന യോഗ ക്ലബുകളുടെ നേതൃത്വത്തിൽ യോഗ അവതരണം, പാലക്കാട് ഫസീസ് ഫിറ്റ്നസ് വേൾഡ് കോച്ച് ഫസി യുടെ നേതൃത്വത്തിൽ സൂംബ (Zumba) അവതരണം, ജില്ലയിലെ മേജർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഡയറ്റീഷ്യന്മാരുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനം, ഓലശ്ശേരി നാട്ടരങ്ങ് സംഘം അവതരിപ്പിച്ച പൊറാട്ട് നാടകം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലെയും ദേശീയ ആരോഗ്യ ദൗത്യം ഓഫീസിലേയും പ്രോഗ്രാം ഓഫീസർമാർ, ഫോർട്ട് വാക്കേഴ്സ് ക്ലബ് അംഗങ്ങൾ, എസ്. പി. ആർ. ടി.സി ട്രെയിനിംഗ് വിദ്യാർത്ഥികൾ, വിവിധ ഹെൽത്ത് ബ്ലോക്കുകളിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Latest News

latest News