logo
AD
AD

സ്ത്രീ സുരക്ഷ: ഏകദിന ശില്പശാല നടത്തി

ജനമൈത്രി സുരക്ഷാ പൊലീസ് പദ്ധതിയിൽ പിങ്ക് പ്രൊജക്ടിന്റെ ഭാഗമായി 'സ്ത്രീ സുരക്ഷ സമൂഹത്തിൻ്റെ ശക്തി' എന്ന വിഷയത്തിൽ ജൻഡർ ജസ്റ്റിസ് കോൺഫ്രറൻസ് മലപ്പുറം എം.എസ്.പി. കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കൊണ്ടോട്ടി സബ് ഡിവിഷൻ അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പൊലീസ് കാർത്തിക് ബാലകുമാർ കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല അഡീഷണൽ പൊലീസ് സൂപ്രണ്ടും ജില്ലാ സോഷ്യൽ പോലീസിങ് ഡിവിഷൻ നോഡൽ ഓഫീസറുമായ വി. എ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

'ഗാർഹിക പീഡന നിരോധന നിയമം' എന്ന വിഷയത്തിൽ ഡി.എസ് എൽ.എ. സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിം ക്ലാസ് നയിച്ചു. 'ഭരണഘടനയും അവകാശങ്ങളും' എന്ന വിഷയത്തിൽ ജൻഡർ ട്രയിനറും കില ഗസ്റ്റ് ഫാക്കൽറ്റിയുമായ രോഹിണി മുത്തൂർ, 'സ്ത്രീ സുരക്ഷാ പദ്ധതികളും സംവിധാനങ്ങളും' എന്ന വിഷയത്തിൽ മലപ്പുറം വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ടി. എം ശ്രുതി എന്നിവർ ക്ലാസ്സ് നയിച്ചു. മലപ്പുറം വനിതാ സെൽ സബ് ഇൻസ്പെക്ടർ സുഭഗ സ്വാഗതവും ജില്ല സോഷ്യൽ പോലീസിങ് ഡിവിഷൻ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ നന്ദിയും പറഞ്ഞു.

latest News