മലപ്പുറത്ത് മെത്താംഫിറ്റമിനുമായി രണ്ട് പേർ പിടിയിൽ
തിരൂരങ്ങാടി: ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ മലപ്പുറം കുന്നത്ത് പമ്പിന് സമീപം വെച്ച് മാരക മയക്കുമരുന്നുമായി രണ്ട് പേരെ പിടികൂടി. ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 26.447 ഗ്രാം മെത്താംഫിറ്റമിനുമായി ജബീർ (36), മുഹമ്മദ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
