logo
AD
AD

'സ്ഥിരമായി മയക്കുമരുന്ന് കേസിൽ അറസ്റ്റിലാകുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും'; മുഖ്യമന്ത്രി

സ്‌കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ സജീവമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികൾ അടക്കമുള്ളവരെ മയക്കുമരുന്നിന്റെ ക്യാരിയർമാരായി ഉപയോഗിക്കുന്നു. സ്ഥിരമായി മയക്കുമരുന്ന് കേസിൽ പെടുന്നവർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്താൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ പിണറായി എക്‌സൈസ് റെയ്ഞ്ച് ഓഫിസ് കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു സമൂഹത്തെ ഞെട്ടിക്കുന്ന തരത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിതരണം വ്യാപകമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 'മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽ ആൺ പെൺ വിത്യാസം ഇല്ലാതായിരിക്കുന്നു. കുട്ടികളെ പോലും ക്യാരിയർമാരായി ഉപയോഗിക്കുന്നു. സ്‌കൂൾ പരിസരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നില്ലന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ പി.ടി.എയുടെയും നാട്ടുകാരുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

'മയക്ക് മരുന്ന് എത്തിക്കാൻ വൻ സംഘം പ്രവർത്തിക്കുന്നു.ഇവരാണ് യഥാർത്ഥ മാഫിയ. ലോകത്തെ പല സർക്കാരുകളെ പോലും അട്ടി മറിക്കാൻ കഴിവുള്ളവരാണ് ഈ മാഫിയകളെന്നും പിണറായി വിജയൻ പറഞ്ഞു.

Latest News

latest News