logo
AD
AD

ഉത്സവ് 2k24 സംഘടിപ്പിച്ചു

പട്ടാമ്പിയിലെ പ്രമുഖ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ പ്രോടെക് അക്കാദമിയുടെ കീഴിൽ ഉത്സവ് 2k24 സംഘടിപ്പിച്ചു. മെയിൽ ബ്രാഞ്ചായ പെരിന്തൽമണ്ണയിൽ വെച്ച് നടന്ന പരിപാടിയിൽ നിർധനരായ അമ്മമാർക്കുള്ള പുതുവസ്ത്ര വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ നിർവഹിച്ചു.

വിശിഷ്ടാതിഥികളായി സുജ, റസ്‌ല, ഷൈജ, ഷക്കീല, ജസീറ, അബീന, അമീന തുടങ്ങിയവർ സംസാരിച്ചു. പ്രോടെക് ഡയറക്ടർ ഫസൽ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ യൂനുസ് സലീം ആമുഖഭാഷണം നിർവഹിച്ചു. ഡയറക്ടർമാരായ നസീമ, ജസീല തുടങ്ങിയവർ സംസാരിച്ചു.

latest News