പുലാമന്തോൾ ഗ്രാമപഞ്ചായത്ത് സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം നിർവഹിച്ചു

പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണത്തിന്റെ ഭാഗമായുള്ള ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്ലിക്കേഷൻ ക്യു ആർ കോഡ് പതിപ്പിക്കലും വിവരശേഖരണവും ഉദ്ഘാടനം പുലാമന്തോൾ ശാന്തി ഹോസ്പിറ്റലിൽ ക്യു ആർ കോഡ് പതിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സൗമ്യ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ചന്ദ്രമോഹൻ പനങ്ങാട്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി സാവിത്രി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ടി നസീറ,വാർഡ് മെമ്പർമാരായ ഷിനോസ് ജോസഫ്, റാബിയ എൻ പി, ലില്ലി കുട്ടി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ വി പി ജിഷ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.