logo
AD
AD

അനധികൃത സ്വത്ത് സമ്പാദനം: പെരിന്തല്‍മണ്ണ മുന്‍ തഹസില്‍ദാരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ മുന്‍ തഹസില്‍ദാരെ സസ്‌പെന്റ് ചെയ്തു. നിലവില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്‌പെഷ്യല്‍ തഹസില്‍ദാരായ (എല്‍.എ) പി.എം. മായയെയാണ് ജോലിയില്‍നിന്ന് സസ്‌പെന്റ് ചെയ്ത് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. മായയ്ക്ക് എതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. അതിനാൽ മായ സർവീസിൽ തുടർന്നാൽ ഈ കേസിൻറെ അന്വേഷണത്തിൽ ഇടപെടാൻ സാധ്യതയുണ്ടെന്ന് വിജിലൻസ് ചൂണ്ടാക്കാട്ടി.

കറ്റാരോപിതയായ പി.എം. മായയെ അടിയന്തരമായി സേവനത്തിൽ നിന്നും മാറ്റി നിർത്തുന്നതിനും വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. അതിന്റെ അടസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന പി.എം. മായ സേവനത്തിൽ തുടരുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും സാധ്യതയുണ്ട്. അതിനാലാണ് 1960 കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(ഒന്ന്)(ബി) പ്രകാരം സേവനത്തിൽ നിന്നും സസ്പെന്റ്ചെയ്ത് ഉത്തരവായത്.

Latest News

latest News