'കരുതലും കൈത്താങ്ങും': പാലക്കാട് ജില്ലാ മോണിറ്ററിങ് സെല്‍ രൂപികരിച്ചു
പാലക്കാട് : താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിന് ജില്ലാ മേൽനോട്ടസമിതി രൂപവത്കരിച്ചു. ഡിസംബർ 19 മുതൽ 27 വരെയാണ് അദാലത്ത്. അദാലത്തിന്റെ നടത്തിപ്പും പരാതികളിന്മേലുള്ള തുടർ നടപടികൾ നിരീക്ഷിക്കുന്നതിനുമായാണ് മേൽനോട്ടസമിതി രൂപവത്കരിച്ചത്.
ഭാരവാഹികൾ: കളക്ടർ ഡോ. എസ്. ചിത്ര (ചെയ.), ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർ എസ്. ശ്രീജിത്ത് (വൈ. ചെയ.), ജില്ലാ പ്ലാനിങ് ഓഫീസർ എൻ.കെ. ലത (അംഗം), ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണിക്കൃഷ്ണൻ (പബ്ലിസിറ്റി കൺവീനർ).