വാഹന ഗതാഗതം നിരോധിച്ചു
പട്ടാമ്പി: വല്ലപ്പുഴ-മുളയങ്കാവ് റോഡ് പുനരുദ്ധാരണ പ്രവൃത്തി പുനരാരംഭിക്കുന്നതിനാൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ആറുവരെ വല്ലപ്പുഴ യാറം മുതൽ മുളയങ്കാവ് സെന്റർവരെ വാഹനഗതാഗതം നിരോധിച്ചു.
വല്ലപ്പുഴയിൽനിന്നു മുളയങ്കാവിലേക്കു പോകുന്ന ചെറിയ വാഹനങ്ങൾ വല്ലപ്പുഴ പഞ്ചായത്ത്-റഹ്‌മത്തങ്ങാടി-ഇടുതറ റോഡ് വഴിയും വലിയവാഹനങ്ങൾ പേങ്ങാട്ടിരി വഴിയും തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് അസി. എൻജിനിയർ അറിയിച്ചു.