പട്ടാമ്പി ഇ.എം.എസ് പാർക്കിൽ അമ്യൂസ്മെന്റ് പാർക്ക് തുറന്നു
പട്ടാമ്പി: ഒന്നാംഘട്ടം പൂർത്തിയാക്കിയ പട്ടാമ്പി ഇ.എം.എസ് പാർക്കിലെ അമ്യൂസ്മെന്റ് പാർക്ക് മുഹമ്മദ് മുഹസിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഒഴിവുസമയങ്ങൾ ചെലവിടാൻ കഴിയുന്ന സംവിധാനങ്ങളാണ് രണ്ടാംഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പാർക്കിന്റെ നടത്തിപ്പു ചുമതല ഏറ്റെടുത്തവരാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
16ഡി തിയ്യറ്റർ, പെഡൽ ബോട്ട്, ക്രേസി ഡാൻസ്, കൊളംബസ് ബലൂൺ പാർക്ക് തുടങ്ങിയ ആകർഷകമായ സംവിധാനങ്ങളാണുള്ളത്. പാർക്കിൽ ലഘു ഭക്ഷണശാല ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ അടുത്തഘട്ടത്തിൽ ചങ്ങണാംകുന്ന് റെഗുലേറ്റർ മുതൽ വെള്ളിയാങ്കാല്ലുവരെയുള്ള പ്രദേശത്തെ ഉൾപ്പെടുത്തുന്ന ടൂറിസം സാധ്യത പരിശോധിക്കുമെന്ന് എംഎൽഎ പറഞ്ഞു.
