logo
AD
AD

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു

മലപ്പുറം ജില്ലയിലെ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ ഈ വര്‍ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. 2025-26 വര്‍ഷം നവംബര്‍ വരെ 35 ഗാര്‍ഹിക പ്രസവങ്ങളാണ് ഉണ്ടായത്. 2024-25 വര്‍ഷത്തില്‍ 191 ഗാര്‍ഹിക പ്രസവങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ജപ്പാന്‍ ജ്വരത്തെ ചെറുക്കാനുള്ള പ്രതിരോധ വാക്‌സിനായ ജെന്‍വാക്, ഒന്നു മുതല്‍ 15 വയസുവരെയുള്ള ഒന്‍പതു ലക്ഷം കുഞ്ഞുങ്ങള്‍ക്ക് ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ക്യാംപയിനായി നല്‍കുമെന്നും യോഗം അറിയിച്ചു. ജനുവരി അഞ്ചിനാണ് വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം നടക്കുക. സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ചാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. വാക്‌സിന്‍ സന്ദേശം ജനങ്ങളിലേയ്‌ക്കെത്തിക്കാനായി വിപുലമായ ക്യാംപയിനാണ് ആരോഗ്യവകുപ്പ് ജനുവരി മുതല്‍ ആരംഭിക്കുന്നത്.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ.ജയന്തി, എന്‍.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍.അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സി.ഷുബിന്‍, ഡോ.നൂന മര്‍ജ, ഡോ.വി.ഫിറോസ് ഖാന്‍, ഡോ. എ.ഷിബുലാല്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.കെ.കെ.പ്രവീണ, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

latest News