ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചുനൽകി യുവാക്കളുടെ മാതൃക
തിരുവേഗപ്പുറ: കൊപ്പം-വളാഞ്ചേരി പാതയിലെ കൈപ്പുറം അങ്കണവാടിക്കുസമീപം ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചുനൽകി യുവാക്കൾ. കുട്ടികളടക്കം നിരവധിപ്പേർ ഇവിടെ മഴയും വെയിലും കൊണ്ടാണ് ബസ് കാത്തുനിന്നിരുന്നത്. ഇതിനു പരിഹാരമായാണ് യുവക്കാൾ കാത്തിരിപ്പുകേന്ദ്രം നിർമിച്ചുനൽകിയത്.
ടാർപായ ഉപയോഗിച്ച് മേൽക്കൂരയൊരുക്കി. ഇരിപ്പിടം സ്ഥാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസ്, പി.പി. ഫാറൂഖ്, സമദ് വെള്ളക്കാവിൽ, കെ. ബഷീർ, വി. ഷമീം, ബാപ്പുട്ടി, നിഷാദ് വെള്ളക്കാവിൽ എന്നിവർ നേതൃത്വം നൽകി.
